Jeremiah 12
"യഹോവ എന്നോടുനീ ചെന്നു, ഒരു ചണനൂല്‍ക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തില്‍ ഇടരുതു എന്നു കല്പിച്ചു."
അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാല്‍
"നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലില്‍ ഒളിച്ചു വെക്കുക."
യഹോവ എന്നോടു കല്പിച്ചതു പോലെ ഞാന്‍ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
"ഏറിയ നാള്‍ കഴിഞ്ഞശേഷം യഹോവ എന്നോടുനീ പുറപ്പെട്ടു ഫ്രാത്തിന്നരികെ ചെന്നു, അവിടെ ഒളിച്ചുവെപ്പാന്‍ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്‍ക എന്നരുളിച്ചെയ്തു."
"അങ്ങനെ ഞാന്‍ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാല്‍ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു."
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇങ്ങനെ ഞാന്‍ യെഹൂദയുടെ ഗര്‍വ്വവും യെരൂശലേമിന്റെ മഹാഗര്‍വ്വവും കെടുത്തുകളയും.
എന്റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.
കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീര്‍ത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവര്‍ക്കോ അനുസരിപ്പാന്‍ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.
അതുകൊണ്ടു നീ അവരോടു പറയേണ്ടതുഎല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ അറിയുന്നില്ലയോ എന്നു അവര്‍ നിന്നോടു ചോദിക്കും.
അതിന്നു നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ ദേശത്തിലെ സര്‍വ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാക്കന്മാരെയും പൂരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സര്‍വ്വനിവാസികളെയും ഞാന്‍ ലഹരികൊണ്ടു നിറെക്കും.
ഞാന്‍ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു; അവരെ നശിപ്പിക്കയല്ലാതെ ഞാന്‍ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.
"നിങ്ങള്‍ കേള്‍പ്പിന്‍ , ചെവിതരുവിന്‍ ; ഗര്‍വ്വിക്കരുതു; യഹോവയല്ലോ അരുളിച്ചെയ്യുന്നതു."
ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതങ്ങളില്‍ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവേക്കു ബഹുമാനം കൊടുപ്പിന്‍ ; അല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിന്നു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.
നിങ്ങള്‍ കേട്ടനുസരിക്കയില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഗര്‍വ്വം നിമിത്തം രഹസ്യത്തില്‍ കരയും; യഹോവയുടെ ആട്ടിന്‍ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാല്‍ ഞാന്‍ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.