:

Jeremiah 35

1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു

2

"നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ചു, ഞാന്‍ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന്‍ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില്‍ എഴുതുക."

3

പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കും വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.

4

അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.

5

യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല.

6

ആകയാല്‍ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലായെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം.

7

പക്ഷെ അവര്‍ യഹോവയുടെ മുമ്പില്‍ വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന്‍ താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

8

"യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു."

9

"യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്‍, ഒമ്പതാം മാസത്തില്‍, അവര്‍ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്‍നിന്നു യെരൂശലേമില്‍ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,"

10

"അപ്പോള്‍ ബാരൂക്‍ യഹോവയുടെ ആലയത്തില്‍, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്‍, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്‍യ്യാരായസക്കാരന്റെ മുറിയില്‍വെച്ചു ആ പുസ്തകത്തില്‍നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്‍പ്പിച്ചു."

11

ശാഫാന്റെ മകനായ ഗെമര്‍യ്യാവിന്റെ മകന്‍ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്‍നിന്നു വായിച്ചു കേട്ടപ്പോള്‍

12

അവന്‍ രാജഗൃഹത്തില്‍ രായസക്കാരന്റെ മുറിയില്‍ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്റെ മകന്‍ ദെലായാവും അഖ്ബോരിന്റെ മകന്‍ എല്‍നാഥാനും ശാഫാന്റെ മകന്‍ ഗെമര്‍യ്യാവും ഹനന്യാവിന്റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.

13

"ബാരൂക്‍ ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു."

14

അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.

15

അവര്‍ അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക്‍ വായിച്ചുകേള്‍പ്പിച്ചു.

16

"ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മില്‍ തമ്മില്‍ നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു."

17

നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര്‍ ബാരൂക്കിനോടു ചോദിച്ചു.

18

"ബാരൂക്‍ അവരോടുഅവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ടു പുസ്തകത്തില്‍ എഴുതി എന്നുത്തരം പറഞ്ഞു."

19

അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.

Link: