മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്‍യ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
2
"മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും."
3
"ഹോരോനയീമില്‍നിന്നുനാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു."
4
മോവാബ് തകര്‍ന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകള്‍ നിലവിളി കൂട്ടുന്നു.
ഔടിപ്പോകുവിന്‍ ! പ്രാണനെ രക്ഷിപ്പിന്‍ ! മരുഭൂമിയിലെ ചൂരല്‍ചെടിപോലെ ആയിത്തീരുവിന്‍ !
7
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.