അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍
2
വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?
3
നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
4
എന്റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിന്നു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.
5
അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
6
ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
7
ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?
8
അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?
9
അതിന്റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളതു.
10
അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല്‍ അവനെ തടുക്കുന്നതു ആര്‍?
11
അവന്‍ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവന്‍ ദ്രോഹം കാണുന്നു.