:

Numbers 13

1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

2

യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.

3

അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു.

4

അവരുടെ പേര്‍ ആവിതുരൂബേന്‍ ഗോത്രത്തില്‍ സക്ക്കുറിന്റെ മകന്‍ ശമ്മൂവ.

5

ശിമേയോന്‍ ഗോത്രത്തില്‍ ഹോരിയുടെ മകന്‍ ശഫാത്ത്.

6

യെഹൂദാഗോത്രത്തില്‍ യെഫുന്നയുടെ മകന്‍ കാലേബ്.

7

യിസ്സാഖാര്‍ഗോത്രത്തില്‍ യോസേഫിന്റെ മകന്‍ ഈഗാല്‍.

8

എഫ്രയീംഗോത്രത്തില്‍ നൂന്റെ മകന്‍ ഹോശേയ.

9

ബെന്യാമീന്‍ ഗോത്രത്തില്‍ രാഫൂവിന്റെ മകന്‍ പല്‍തി.

10

സെബൂലൂന്‍ ഗോത്രത്തില്‍ സോദിയുടെ മകന്‍ ഗദ്ദീയേല്‍.

11

യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തില്‍ സൂസിയുടെ മകന്‍ ഗദ്ദി.

12

ദാന്‍ ഗോത്രത്തില്‍ ഗെമല്ലിയുടെ മകന്‍ അമ്മീയേല്‍.

13

ആശേര്‍ഗോത്രത്തില്‍ മിഖായേലിന്റെ മകന്‍ സെഥൂര്‍.

14

നഫ്താലിഗോത്രത്തില്‍ വൊപ്സിയുടെ മകന്‍ നഹ്ബി.

15

ഗാദ് ഗോത്രത്തില്‍ മാഖിയുടെ മകന്‍ ഗയൂവേല്‍.

16

ദേശം ഒറ്റു നോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര്‍ ഇവ തന്നേ. എന്നാല്‍ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.

17

മോശെ കനാന്‍ ദേശം ഒറ്റു നോക്കുവാന്‍ അവരെ അയച്ചു അവരോടുനിങ്ങള്‍ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില്‍ കയറി

18

"ദേശം ഏതുവിധമുള്ളതു, അതില്‍ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;"

19

"അവര്‍ പാര്‍ക്കുംന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,"

20

"ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില്‍ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍ ; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു."

21

"അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു."

22

"അവര്‍ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില്‍ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്‍മായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു."

23

അവര്‍ എസ്കോല്‍താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടുപേര്‍ക്കുംടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.

24

യിസ്രായേല്‍മക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോല്‍താഴ്വര എന്നു പേരായി.

25

അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.

26

അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.

27

അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്‍നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള്‍ ഇതാ.

28

എങ്കിലും ദേശത്തു പാര്‍ക്കുംന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.

29

അമാലേക്യര്‍ തെക്കെ ദേശത്തു പാര്‍ക്കുംന്നു; ഹിത്യരും യെബൂസ്യരും അമോര്‍യ്യരും പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്നു; കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍ നദീതീരത്തും പാര്‍ക്കുംന്നു.

30

എന്നാല്‍ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തിനാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.

31

എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍ആ ജനത്തിന്റെ നേരെ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു.

32

തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്‍;

33

അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കു തന്നേ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള്‍ അങ്ങനെ തന്നേ ആയിരുന്നു.

Link: