:

Psalms 126

1

ആരോഹണഗീതം

2

യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

3

അന്നു ഞങ്ങളുടെ വായില്‍ ചിരിയും ഞങ്ങളുടെ നാവിന്മേല്‍ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയില്‍ അന്നു പറഞ്ഞു.

4

യഹോവ ഞങ്ങളില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ സന്തോഷിക്കുന്നു.

5

"യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ."

6

കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.

Link: